About
About
ഒ.പി. വിശ്വനാഥൻ
അണ്ടർ ദി ഗ്രീൻവുഡ് ട്രീ ഇംഗ്ലീഷ് ക്ലബ്ബ് സെക്രട്ടറി,
ദേവരാജൻ ശക്തി ഗാഥ ജോ.സെക്രട്ടറി
പ്രഭാത് സാംസ്കാരിക സംഘം സെക്രട്ടറി, ആശാൻ അക്കാഡമി വൈ.പ്രസിഡൻ്റ്,
സരസകവി മൂലൂർ ഫൗണ്ടേഷൻ ട്രഷറർ, നാദശ്രീ മ്യൂസിക് ഫ്രട്ടേണിറ്റി കൺവീനർ എന്നീ പദവികളിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നു.
അദ്ധ്യാപകനും, സഹകാരിയും, മലബാറിലെ പ്രശസ്തനായ കഥാപ്രസംഗികനുമായിരുന്ന കെ. ജി. മാസ്റ്ററുടെയും, ഒ.പി ദേവകിയമ്മയുടെയും മകൻ. ആഡൂർ ഈസ്റ്റ് എൽപി സ്കൂൾ, കാടാച്ചിറ ഹൈസ്കൂൾ, ഗവ. ബ്രണ്ണൻ കോളജ് തലശ്ശേരി, S. N.കോളജ്, കണ്ണൂർ, ഇൻ്റസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂർ എന്നിവടങ്ങളിൽ പoനം.
തുടർന്ന് മാവൂർ ഗ്വാളിയർ റയോൺസിൽ ട്രെയിനിയായി.
1977 ന് തിരുവനന്തപുരത്ത് ഹിന്ദുസ്ഥാൻ ലാററക്സ് ലിമിറ്റഡ് (HLL)-ൽ ജോലിയിൽ പ്രവേശിച്ചു. HLL-ലെ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു. HLL വർക്കേർസ് യൂണിയൻ സെക്രട്ടറി, HLL ലേബറേർസ് യൂണിയൻ (ആക്കുളം ഫാക്റ്ററി) സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. HLL എംപ്ലോയീസ് കോ ഓപറേറ്റീവ് സൊസൈറ്റി സെക്രട്ടറി, HL റിക്രിയേഷൻ ക്ലബ്ബ് ആർട്ട്സ് സെക്രട്ടറി, HLL എംപ്ലോയീസ് വെൽഫേർ സൊസൈറ്റി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു.
പേരൂർക്കട നീതിനഗറിന്റെ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു. പേരൂർക്കട മേഖലയിലെ റസി. അസോസിയേഷനുകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് റസി. അസോസിയേഷൻസ് പേരുർക്കടയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു. (പേരൂർക്കടയിൽ യാഥാർത്ഥ്യമാകാൻ പോകുന്ന ഫ്ലൈ ഓവറിന് ആദ്യമായി ആവശ്യമുന്നയിച്ച് ഫോളോ അപ് ചെയ്തത് അന്നാണ്.)
HLL ൽ നിന്നും സീനിയർ ഓഫീസർ പദവിയിൽ റിട്ടയർ ചെയ്തതിന് ശേഷം
ടുഡേ ടി വി യിൽ വാർത്താ അവതാരകനായി.
തുടർന്ന് കേരള വിഷനിൽ വാർത്താ അവതാരകൻ ആയി പ്രവർത്തിച്ചു.
ഓരോ ദിവസത്തിന്റെയും പ്രത്യേകതകൾ വിവരിക്കുന്ന "ഈ ദിവസം ഇങ്ങനെയായിരുന്നു'', പത്ര വാർത്തകളുടെ വിശകലനമായ 'പത്രങ്ങൾ പറയുന്നത്‘ എന്നീ പരിപാടികളും അവതരിപ്പിച്ചു.ഗുരുസാഗരം ടിവിയുടെയും അവതാരകനായി പ്രവർത്തിച്ചു.
സീരിയലുകൾ, നാടകങ്ങൾ എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്.
ഗായകൻ എന്ന നിലയിൽ ദേവരാജൻ ശക്തിഗാഥ, യുവകലാ സാഹിതി ഗായക സംഘം, നാദശ്രീ മ്യൂസിക്ക് ഫ്രട്ടേർണിറ്റി എന്നീ സമിതികളിൽ പ്രവർത്തിച്ച് വരുന്നു.
അജയ് വെള്ളരിപ്പണ രചിച്ച്
വേലായുധൻ ഇടച്ചേരിയൻ സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ റിക്കാർഡ് ചെയ്തിട്ടുണ്ട്.
ബാലഗോപാലൻ (Late ), ലീലാവതി, കമലാവതി (Late ), പ്രഭാവതി, സത്യനാഥൻ (Rtd സബ് ഇൻസ്പെക്റ്റർ) സുജാത ( റിട്ട അദ്ധ്യാപിക) എന്നിവർ സഹാേദരങ്ങൾ.
ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവായി റിട്ടയർ ചെയ്ത കുസുമപ്രിയദർശിനിയാണ് ജിവിത പങ്കാളി.
ശ്രീമൂലം പ്രജാസഭാ അംഗം ഇ.കെ.കുഞ്ഞുരാമാന്റെ ചെറുമകളും, പത്രപ്രവർത്തകനും, സാഹിത്യകാരനുമായ വേണാട്ട് കരുണാകരന്റെയും വാമാക്ഷിയമ്മയുടെയും മകളാണ് കുസുമം. ആകാശവാണിയിലെ (Fm) ജനപ്രിയ പരിപാടിയായ അക്ഷരക്കളം, സ്ക്രിപ്റ്റ് രചിച്ച് അവതരിപ്പിച്ചതും നിരവധി നാടകങ്ങൾ സംവിധാനം ചെയ്ത് അവതരിപ്പിച്ചതും ഔദ്യോഗിക രംഗത്തെ നാഴികക്കല്ലുകളാണ്.
ഗായികയും, കഥക് നർത്തകിയും, ഗിത്താറിസ്റ്റുമാണ് കുസുമം.
മകൻ ആദിത്യ വേണാട്ട് ഹോട്ടൽ മാനേജ്മെന്റ് പഠനത്തിന് ശേഷം ദുബായ്, ഖത്തർ എന്നിവടങ്ങളിലെ മാരിയറ്റ് ഹോട്ടലുകളിലും, മാലിദ്വീപിലെ വൺ ആന്റ് ഓൺളി റിസോർട്ടിലും ഷെഫ് ആയി ജോലി ചെയ്തതിന് ശേഷം ഇപ്പോൾ ദുബായ് അറ്റ്ലാന്റിസിൽ ജോലി ചെയ്യുന്നു.
മകൾ അഥീനി.വി.കെ, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ബിരുദമെടുത്തതിന് ശേഷം ഇൻഫോസിസിൽ ജോലി ചെയ്യുന്നു.